തൃശൂർ: രാഷ്ട്രീയാടിസ്ഥാനത്തിൽ ചേരിതിരിയുന്ന തൊഴിലാളി യൂനിയനുകൾക്ക് തിങ്കളാഴ്ച ആശയ വ്യത്യാസങ്ങളില്ലായിരുന്നു.ഒരു വേദി ഒന്നിച്ചിരുന്നു സൗഹൃദം പങ്കുവെച്ചു. തൊഴിലാളികളുടെ യോജിപ്പ് കാലം ആവശ്യപ്പെടുന്നുവെന്ന് അവർ പറഞ്ഞു. ബി.എം.എസിെൻറ അമ്പതാം വാർഷികത്തോടനുബന്ധിച്ചായിരുന്നു തൊഴിലാളി യൂനിയനുകളെല്ലാം ഒന്നിച്ചണിചേർന്നത്. പേട്ട, അരിയങ്ങാടി എന്നിവിടങ്ങളിലെ മുൻ ചുമട്ടു തൊഴിലാളികളും ഇപ്പോഴത്തെ തൊഴിലാളികളും വ്യാപാരികളുമെല്ലാം ഒത്തു ചേരാനെത്തി. അരിയങ്ങാടിയിലെ ലോഡിങ് അൺ ലോഡിങ് തൊഴിലാളി യൂനിയനായ ബി.എം.എസ് ആണ് പരിപാടി സംഘടിപ്പിച്ചത്. ഇവിടുത്തെ തൊഴിലാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, അരിയങ്ങാടിയിലെ അമ്പത് നാൾ നീണ്ട തൊഴിലാളി സമരം എന്നിവയെല്ലാം പങ്കെടുത്തവർ സ്മരിച്ചു. മാർ അപ്രേം മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. സേതു തിരുവെങ്കിടം അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ല പ്രസിഡൻറ് എ.സി.കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.രാമൻ, ഇ. ഉണ്ണികൃഷ്ണൻ (ഐ.എൻ.ടി.യു.സി), സി.എ.രവീന്ദ്രൻ (സി.ഐ.ടി.യു), എം.ആർ.രൂപേഷ് (എ.ഐ.ടി.യു.സി), പി.വി.സുബ്രഹ്മണ്യൻ (ബി.വി.വി.എസ്), ജോയ് പ്ലാശേരി, സി.സി.ജോർജ്, കെ.ജെ.ജോയ്, എ.എസ്.സുനിൽകുമാർ, കെ.എൻ.വിജയൻ എന്നിവർ സംസാരിച്ചു. വിവിധ ചികിത്സ സഹായങ്ങളും, വിവിധ മേഖലയിൽപെട്ടവരെ ആദരിക്കലും ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.