മാലിന്യ വിരുദ്ധ സമരത്തെ ബി.ജെ.പി സമരമാക്കി: കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ പ്രതിഷേധം

ഗുരുവായൂർ: ചൂൽപുറം ട്രഞ്ചിങ് ഗ്രൗണ്ട് മേഖലയിലെ മാലിന്യ വിരുദ്ധ സമരത്തെ ബി.ജെ.പിയുടെ സമരമാക്കി ചിത്രീകരിച്ച മഹിള കോൺഗ്രസി​െൻറ നിലപാടിനെതിരെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ പ്രതിഷേധം. കോൺഗ്രസുകാരനായ വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്യുകയും കോൺഗ്രസ് കൗൺസിലർമാരെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത കക്ഷിരാഷ്ട്രീയ നിറമില്ലാത്ത സമരത്തെ ബി.ജെ.പിയുടേതാക്കി ചിത്രീകരിച്ചതിലാണ് പ്രതിഷേധം ഉയർന്നത്. സമരം ഒത്തുതീർക്കാൻ നഗരസഭയെ ഇടപെടുത്തിയത് കോൺഗ്രസ് കൗൺസിലർ ആേൻറാ തോമസായിരുന്നു. ഈ വസ്തുതകളെല്ലാം നിഷേധിച്ച് മഹിള കോൺഗ്രസ് നടത്തിയ പ്രസ്താവന സമരത്തിന് പിന്തുണ നൽകിയ കോൺഗ്രസ് നേതാക്കളെയും കൗൺസിലർമാരെയും സമരത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പങ്കെടുത്തവരെയും തേജോവധം ചെയ്യുന്നതാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. പ്രശ്നം പാർട്ടി നേതൃത്വത്തി​െൻറ ശ്രദ്ധയിൽപെടുത്താൻ തൈക്കാട് മണ്ഡലം പ്രസിഡൻറായ കൗൺസിലർ ജോയ് ചെറിയാനെ ചുമതലപ്പെടുത്തി. സമരത്തെ രാഷ്ട്രീയവത്കരിക്കരുത് -കർമസമിതി ഗുരുവായൂർ: മാലിന്യ പ്രശ്നത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ചൂൽപ്പുറത്ത് നടന്ന സമരത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കരുതെന്ന് മാലിന്യ വിമുക്ത കർമ സമിതി അഭ്യർഥിച്ചു. കർമസമിതി നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരം ഒരു രാഷ്ട്രീയ കക്ഷിയുടെയും നേതൃത്വത്തിൽ നടത്തിയതല്ലെന്ന് സമിതി പ്രസിഡൻറ് കെ. മുഹമ്മദ് അഷ്റഫ് പ്രസ്താവനയിൽ പറഞ്ഞു. ചൂൽപ്പുറം പ്രദേശത്തുകാർ വർഷങ്ങളായി അനുഭവിച്ചു വരുന്ന ദുരിതത്തിനെതിരെയായിരുന്നു സമരം. ഉന്നയിച്ച ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പിൽ നിന്ന് പിന്നോട്ടുപോയാൽ സമരം പുനരാരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.