സമസ്ത ജില്ല അവകാശ സംരക്ഷണ സമ്മേളനം നാളെ

ചാവക്കാട്: സമസ്ത ജില്ല അവകാശ സംരക്ഷണ സമ്മേളനം ബുധനാഴ്ച വൈകീട്ട് മൂന്നിന് സംസ്ഥാന പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചത്വരത്തില്‍ സമ്മേളനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ജില്ല പ്രസിഡൻറ് എസ്.എം.കെ. തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എം.എം. മുഹ്യിദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡൻറ് പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ലത്തീഫ് ഹൈത്തമി, മുഹമ്മദ്കുട്ടി ബാഖവി, സുലൈമാന്‍ ദാരിമി ഏലംകുളം, സിദ്ദീഖ് ബദരി, ഷഹീര്‍ ദേശമംഗലം, ഇല്യാസ് ഫൈസി, ഹംസ ബിന്‍ ജമാല്‍ റംലി, ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടകരായ ബഷീര്‍ ഫൈസി ദേശമംഗലം, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, നാസര്‍ ഫൈസി തിരുവത്ര, അബ്ദുല്‍ ലത്തീഫ് ഫൈസി ഹൈത്തമി, സിദ്ദീഖ് ബദരി, സലീം പള്ളത്ത്, ബഷീര്‍ എടക്കഴിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.