മുളങ്കുന്നത്തുകാവ്: അവണൂരില്‍ വീട്ടില്‍നിന്ന് പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ മെഡിക്കല്‍കോളജ് പൊലീസ് പിടികൂടി. വരടിയം സ്വദേശി കുരിയാല്‍ പാലം നിഖിലാണ് അറസ്റ്റിലായത്. മേയിലാണ് കേസിനാസ്പദമായ സംഭവം. അവണൂര്‍ എടക്കുളം ചന്ദവേലി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. എസ്.ഐ -സേതുമാധവന്‍, ജൂനിയര്‍ എസ്.ഐ- അമീര്‍ അലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.