ചെന്നൈയിൽ കനത്ത മഴ ചെന്നൈ: ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലെ എട്ട് കടലോരജില്ലകളിലും പുതുച്ചേരിയിലും വടക്ക് കിഴക്കൻ കാലവർഷം ശക്തമായി. ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച മഴ തിങ്കളാഴ്ച കൂടുതൽ പെയ്തിറങ്ങി. ചെന്നൈ മീനമ്പാക്കത്ത് ആറ് സെൻറീമീറ്ററും നുങ്കമ്പാക്കത്ത് നാല് സെൻറീമീറ്ററും മഴ പെയ്തു. പല്ലാവരം, ക്രോംെപട്ട്, മീനമ്പാക്കം എന്നിവിടങ്ങളിലാണ് നല്ല മഴ ലഭിച്ചത്. തിരുവള്ളൂർ, കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചെന്നൈയിലും സമീപജില്ലകളിലും ശക്തമായ മഴ പെയ്യുമെന്ന് റീജനൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. ബാലചന്ദ്രൻ അറിയിച്ചു. കേരളത്തിലും തെക്കൻ കർണാടകത്തിലും ആന്ധ്രയിലും ഇടവിട്ട് ശക്തമായ മഴ ലഭിക്കുെമന്നും അദ്ദേഹം വ്യക്തമാക്കി. ––––––––– എ.എം. അഹമ്മദ് ഷാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.