പുന്നയൂര്‍ക്കുളം: വടക്കേക്കാട്, കുന്നംകുളം മേഖലയില്‍ സി.പി.എം, സി.പി.ഐ ഓഫിസുകള്‍ക്ക് നേരെയും ക്ലബുകള്‍ക്കുനേരെയും വ്യാപക ആക്രമണം അഴിച്ചു വിട്ട കേസില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കേക്കാട് കല്ലൂര്‍ കോളങ്ങാട്ടില്‍ വിഷ്ണു വാസുദേവന്‍ (20), കണക്കഞ്ചേരി ജിഷ്ണു ബാബു (20), ചക്കിത്തറ കാട്ടിശേരി അതുല്‍ ബാബുരാജ് (18) എന്നിവരെയാണ് വടക്കേക്കാട് എസ്.ഐ എ. അനന്തകൃഷ്ണന്‍, ജൂനിയര്‍ എസ്.ഐ ആര്‍. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ വലയിലായത്. മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇവരുടേത്. കഴിഞ്ഞ െവള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വടക്കേക്കാട് മേഖലയില്‍ വ്യാപകമായ ആക്രമണമുണ്ടായത്. സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫിസായ ഞമനേങ്ങാട് കൊടമന നാരായണന്‍ നായര്‍ സ്മാരക മന്ദിരം പെട്രോള്‍ ഒഴിച്ച് തീെവക്കാന്‍ ശ്രമിക്കുകയും ആറ് ജനല്‍ ചില്ലും വായനശാലയുടെ വാതിലും തകര്‍ത്തു. മണികണ്ഠേശ്വരത്ത് സി.പി.എമ്മിെൻറ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കരി ഓയില്‍ ഒഴിക്കല്‍, ബോര്‍ഡ് എറിഞ്ഞ് തകര്‍ക്കല്‍, യാത്രികര്‍ക്ക് ശുദ്ധജലംെവച്ചിരുന്ന മണ്‍കൂജ എറിഞ്ഞ് ഉടക്കല്‍ എന്നിവക്കു ശേഷം ഞമനേങ്ങാട്, നായരങ്ങാടി, വൈലത്തൂര്‍, മണികണ്ഠേശ്വരം, നാലാംകല്ല്, അഞ്ഞൂര്‍ ഭാഗങ്ങളിലെ സി.പി.എം, സി.പി.ഐ ഫ്ലക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും വ്യാപകമായി നശിപ്പിച്ചതും ഇവരാണ്. വൈലത്തൂരില്‍ യുവധാര ക്ലബിന് നേരെയും ആക്രമണം ഉണ്ടായി. കുന്നകുളത്ത് വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. അതിനിടയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയും ഇവരുടെ ആക്രമണമുണ്ടായി. പനന്തറ ജങ്ഷനിലെ സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സുബിന്‍ കലാവേദിക്കു നേരേയും ആക്രമണമുണ്ടായി. ഇതിനു പിന്നിലും ഇവരാണ് പ്രവര്‍ത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം മേഖലയില്‍ വ്യാപക ആക്രമണ പരമ്പരയുണ്ടായിട്ടും വടക്കേക്കാട് പൊലീസ് നിദ്രയിലായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വടക്കേക്കാട് പൊലീസിെൻറ മൂക്കിനു താഴെ സ്റ്റേഷനില്‍ നിന്ന് അമ്പത് മീറ്റര്‍ അകലത്തില്‍ മാത്രമുള്ള പനന്തറയിലെ സുബിന്‍ കലാവേദിയിലേക്കുള്ളത്. ഇവിടെ നടന്ന ആക്രമണം പോലും പൊലീസ് അറിയുന്നത് തിങ്കളാഴ്ച രാവിലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.