തൃശൂർ: കുട്ടികളെ എൽ.കെ.ജിയിൽ ചേർക്കാൻ ഇനി ബുദ്ധിമുട്ടേണ്ട. തൊട്ടടുത്ത അംഗൻവാടികൾ ഇനി പ്രീ പ്രൈമറി സ്കൂളുകളാവാം. സംസ്ഥാനത്ത് എല്ലാവിധ സൗകര്യവുമുള്ള അംഗൻവാടികളിൽ എൽ.കെ.ജി, യു.കെ.ജി ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യഘട്ടത്തിൽ ജില്ലയിൽ ഒന്നുവീതം പ്രീ പ്രൈമറി സ്കൂളുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഐ.സി.ഡി.എസ് മിഷൻ പ്രകാരമാണ് അംഗൻവാടികളെ പ്രീ പ്രൈമറി സ്കൂളുകളാക്കുന്നത്. വിവിധ ഭാഷകൾ പഠിപ്പിക്കാമെന്ന കേന്ദ്ര സർക്കാർ നിയമമനുസരിച്ചാണിത്. ഓരോ ജില്ലകളിലും മികച്ച അടിസ്ഥാന സൗകര്യമുള്ള അംഗൻവാടികളുടെ പട്ടിക 31ന് മുമ്പ് നൽകാൻ ജില്ല പ്രോഗ്രാം ഓഫിസർമാരോട് സാമൂഹികനീതി ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.