കാവി രാഷ്​ട്രീയത്തിന് ഇടത്​ സർക്കാർ പരവതാനി വിരിക്കുന്നു ^ഫ്രറ്റേണിറ്റി മൂവ്മെൻറ്

കാവി രാഷ്ട്രീയത്തിന് ഇടത് സർക്കാർ പരവതാനി വിരിക്കുന്നു -ഫ്രറ്റേണിറ്റി മൂവ്മ​െൻറ് തൃശൂർ: കാവിരാഷ്ട്രീയത്തി​െൻറ മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പരവതാനി വിരിച്ച് സ്വീകരണമൊരുക്കുന്ന ഇടത് സർക്കാറിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ദേശീയ പ്രസിഡൻറ് അൻസാർ അബൂബക്കർ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഠപുസ്തകത്തിലും വിദ്യാലയങ്ങളിലും ഇടപെടുന്ന ഫാഷിസ്റ്റ് ശക്തികളെ പിടിച്ചുകെട്ടാനാവാത്തത് ജനാധിപത്യ സംരക്ഷകരെന്ന് മേനി പറയുന്നവരുടെ അന്തസ്സില്ലായ്മയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ എന്ന പെൺകുട്ടിക്ക് വേണ്ടി ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം. ജീവൻ അപകടത്തിലാണെന്ന് ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ആഭ്യന്തര വകുപ്പ് കുറ്റകരമായ മൗനം പാലിക്കുകയാണ്. സംഘ്പരിവാർ നേതാക്കൾക്ക് സന്ദർശനാനുമതി നൽകുകയും മാധ്യമങ്ങൾക്ക് പോലും വിലക്ക് കൽപിക്കുകയും ചെയ്യുന്ന വിവേചനത്തിന് നിയമ സംവിധാനം കൂട്ട് നിൽക്കുന്നു. സംഘ്പരിവാർ അജണ്ടകളെ ചെറുക്കുന്നതിന് പകരം അവയുടെ പ്രചാരകരായി ഇടത് സർക്കാർ അധഃപതിക്കുന്നത് അപലപനീയമാണ്. തൃപ്പൂണിത്തുറയിലെ ഘർവാപസി പീഡന കേന്ദ്രത്തിനെതിരെ ഗുരുതര വാർത്തകൾ നിരന്തരം പുറത്ത് വന്നിട്ടും ശക്തമായ നിലപാടെടുക്കാൻ സർക്കാർ സന്നദ്ധമാവുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റിയംഗം മതി അംബേദ്കർ മുഖ്യാതിഥിയായി. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിശ മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്. നിസാർ, അജീഷ് കിളിക്കോട്, തമന്ന സുൽത്താന, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞിപ്പ, അസെറ്റ്‌ ജില്ല പ്രസിഡൻറ് നാസർ, കെ.കെ. ഷാജഹാൻ എന്നിവർ സംസാരിച്ചു. റാലിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.