'ഇരിങ്ങാലക്കുട ഫെസ്​റ്റ്; നഗരസഭ മൈതാനത്ത് നിയമാനുസൃതം കച്ചവടം അനുവദിക്കണം'

' ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫെസ്റ്റി​െൻറ ഭാഗമായി മൈതാനത്ത് കച്ചവടം നടത്താനുള്ള അനുമതിക്ക് സ്റ്റിയറിങ് കമ്മിറ്റിയുടെയും കക്ഷി നേതാക്കളുടെയും യോഗം വിളിച്ചത് ശരിയായ നടപടിയല്ലെന്ന് ബി.ജെ.പി കൗൺസിലർമാർ. നിയമപ്രകാരം കച്ചവടം അനുവദിക്കുന്നതിന് ബി.ജെ.പി എതിരല്ല. എന്നാല്‍ കൗണ്‍സിലില്‍ എടുത്ത തീരുമാനം മാറ്റാന്‍ കൗണ്‍സിലിന് മാത്രമെ അധികാരമുള്ളൂവെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, രമേഷ് വാര്യര്‍, അമ്പിളി ജയന്‍ എന്നിവര്‍ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചക്ക് അധ്യക്ഷയുടെ ചേംബറില്‍ സ്റ്റിയറിങ് കമ്മിറ്റിയുടെയും കക്ഷിനേതാക്കളുടെയും യോഗം വിളിച്ചത് ശരിയായ നടപടിയല്ലെന്ന് ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ 19ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഫെസ്റ്റിന് അയ്യങ്കാവ് മൈതാനം വിട്ടുനല്‍കാന്‍ ഉപാധികളോടെ കൗണ്‍സില്‍ അനുമതി നല്‍കിയത്. ഒരു ലക്ഷം രൂപ െഡപ്പോസിറ്റിലും പ്രതിദിനം 2,000 രൂപ വാടകയിലും മൈതാനം അനുവദിക്കാമെന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ബി.ജെ.പി മൈതാനം പൂര്‍ണമായും സൗജന്യമായി വിട്ടുനല്‍കണമെന്ന അഭിപ്രായത്തിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.