മാള: വലിയപറമ്പ് ഗവ. ഐ.ടി.ഐയുടെ സമീപം കെ.എസ്.ആർ.ടി.സി നിയന്ത്രണംവിട്ട് റോഡരികിലേക്ക് ചരിഞ്ഞു. ഡ്രൈവറുടെ കൈക്ക് നിസ്സാര പരിക്കേറ്റു. മറ്റൊരു വാഹനത്തിന് വശം കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലേക്ക് തെന്നിമാറുകയായിരുന്നു. ബസ് ഉടൻ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഡ്രൈവർ കണ്ണനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് നാലിനാണ് അപകടം. മാള ഡിപ്പോയിൽ നിന്നും പൂപ്പത്തി വഴി കൊടുങ്ങല്ലൂരിലേക്ക് സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സിയാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.