ചെന്ത്രാപ്പിന്നി: കുട്ടമംഗലം യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 'കൈത്തുമ്പിലൊതുക്കുന്ന ലോകവും കൈവിട്ട് പോകുന്ന സ്നേഹവും' എന്ന വിഷയത്തിലാണ് ക്ലാസും, ആദരവും സംഘടിപ്പിച്ചത്. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി.കെ. ബേബി, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രദേശത്തെ വിദ്യാർഥികൾ എന്നിവരെ ആദരിച്ചു. തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി ക്ലാസിന് നേതൃത്വം നൽകി. സി.പി.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. എ.കെ.എ. റഹ്മാൻ മുഖ്യാതിഥിയായി. മതിലകം എസ്.ഐ മനു വി.നായർ, എ.എസ്.ഐ സുനിൽ എന്നിവർ ചേർന്ന് അവാർഡ് വിതരണം നടത്തി, ഷംസ് എളേടത്ത്, പി.എസ്.സൈനുദ്ദീൻ, മുഹമ്മദ് ശരീഫ് അഹ്സനി, ഹുസൈൻ, പി.കെ ഹംസ, ഷെമീർ എളേടത്ത്, കെ.എച്ച്. മസൂദ്, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.