വാടാനപ്പളളി ഈസ്​റ്റ് തങ്ങള്‍ മസ്ജിദ് ഉദ്ഘാടനം നാളെ

വാടാനപ്പളളി: 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ സ്ഥാപിച്ച വാടാനപ്പള്ളി ഈസ്റ്റ് തങ്ങള്‍ മസ്ജിദ് പുനർനിർമാണം പൂർത്തിയായി. ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് ആറിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിർവഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ നവംബര്‍ മൂന്ന് മുതല്‍ ജുമുഅ ആരംഭിക്കുമെന്ന പ്രഖ്യാപനവും കാന്തപുരം നടത്തും. സമ്മേളനത്തില്‍ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഫസല്‍ തങ്ങള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.