സി.ബി.എസ്.ഇ ജില്ല കലോത്സവം സംഘാടകർക്കെതിരെ പരാതി

തൃശൂർ: കഴിഞ്ഞ ദിവസം പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ സമാപിച്ച സി.ബി.എസ്.ഇ കലോത്സവ സംഘാടകർക്കെതിരെ രക്ഷിതാക്കളുടെ പരാതി. വ്യാഴാഴ്ച നടന്ന ഭരതനാട്യവും, ശനിയാഴ്ച നടന്ന മോഹിനിയാട്ടം മത്സരവുമാണ് ഏറെ പരാതിക്കിടയാക്കിയത്. ബി.ജെ.പി മുൻ ജില്ല പ്രസിഡൻറ് ശ്രീശൻ അടിയാട്ടി​െൻറ മകളും ചിന്മയാ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയുമായ സൗഭാഗ്യ അടിയാട്ട് രണ്ട് ഇനങ്ങളിലും മത്സരിച്ചിരുന്നു. സൗഭാഗ്യ മത്സരിക്കുന്നതിന് മുമ്പ് കളിച്ച കുട്ടിയുടെ കമ്മലി​െൻറ കാൽ വേദിയിൽ ഊരി വീണിരുന്നു. സൗഭാഗ്യ മത്സരിക്കുന്നതിനിടെ കമ്മലി​െൻറ കാൽ സൗഭാഗ്യയുടെ കാലിൽ കയറി. മുന്നാം സ്ഥാനമാണ് സൗഭാഗ്യക്ക് വിധികർത്താക്കൾ നൽകിയത്. അപ്പീൽ നൽകിയിട്ടും കുട്ടിയുടെ കാൽ പരിശോധിക്കാൻ പോലും കൂട്ടാക്കിയില്ല. മോഹിനിയാട്ടത്തിൽ ആകെ മത്സരിക്കാനുണ്ടായിരുന്നത് 15 പേരായിരുന്നു. ഒടുവിലായിരുന്നു സൗഭാഗ്യയുടെ നമ്പരും. എന്നാൽ പതിമൂന്ന് നമ്പരായപ്പോൾ തന്നെ വിധി നിർണയം ജഡ്ജസ് അവസാനിപ്പിച്ചിരുന്നു. മത്സരം ശ്രദ്ധിക്കാതിരുന്നിട്ടും മൂന്നാംസ്ഥാനം അനുവദിക്കുകയും ചെയ്തു. സംഘാടകരുടെ നിരുത്തരവാദമില്ലായ്മക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീശൻ അടിയാട്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.