സി.പി.എം ഈസ്​റ്റ്​ ലോക്കൽ സമ്മേളനം

ചാവക്കാട്: സി.പി.എം ചാവക്കാട് ഈസ്റ്റ് ലോക്കൽ സമ്മേളനം ജില്ല സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി അംഗം എൻ.എസ്. സുശീല പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എൻ.കെ. അക്ബർ, ടി.ടി. ശിവദാസ്, എ.എച്ച്. അക്ബർ, എം.ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.വി. സുരേഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ. തോമസ്, എം.ബി. രാജലക്ഷ്മി, പി.എസ്. അശോകൻ, മാലിക്കുളം അബ്ബാസ്, ടി.എസ്. ദാസൻ, സി.എൽ. തോമസ്, പി.കെ. സലിം, എ.സി. നൗഷാദ്, വി. വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രീജ ദേവദാസ്, കെ.ആർ. രജിത് കുമാർ, സിറാജുദ്ദീൻ, വി.വി. ഷറീഫ്, ടി.എസ്. ബുഷറ ലത്തീഫ്, ജി. ബിജി എന്നിവർ നേതൃത്വം നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പി.വി. സുരേഷ്കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.