പെന്‍ഷന്‍ വിതരണവും സൗജന്യ ഡയാലിസിസ് സഹായ വിതരണവും

ചാവക്കാട്: മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന ശിഹാബ് തങ്ങള്‍ പ്രതിമാസ പെന്‍ഷന്‍ വിതരണവും ഡയാലിസിസ് സഹായ വിതരണവും ജില്ല വൈസ്പ്രസിഡൻറ് പി.എം. അമീര്‍ ഉദ്ഘാടനം ചെയ്തു. തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി. മുജീബ് മുഖ്യാതിഥിയായി. പഞ്ചായത്ത് മുസ്‌ലിംലീഗ് ഭാരവാഹികളായ ജനറല്‍ സെക്രട്ടറി ആര്‍.കെ. ഇസ്മായില്‍, ട്രഷറര്‍ പി.കെ. അബൂബക്കര്‍, പണ്ടാരി കുഞ്ഞിമുഹമ്മദ്, കൊച്ചുകോയ തങ്ങള്‍, ആര്‍.എസ്. മുഹമ്മദ് മോന്‍, തോട്ടുങ്ങല്‍ അഷറഫ്, റാഫി വലിയകത്ത്, എ.എച്ച്. സൈനുല്‍ ആബ്ദീന്‍, എ.കെ. ഫൈസല്‍, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് റംഷാദ്, എ.കെ. അബ്ദുല്‍കരീം, പി.വി. ഉമ്മര്‍കുഞ്ഞി, വി.പി. മന്‍സൂറലി, വി.എം. മനാഫ്, സുഹൈല്‍ തങ്ങള്‍, ടി.ആര്‍. ഇബ്രാഹീം, സി.ബി.എ ഫത്താഹ്, പി.ബി. അസീസ്, ഷാജിത ഹംസ, സുനിത മങ്ങാടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.