പ്രതിഭ കേന്ദ്രം പ്രവർത്തനം തുടങ്ങി

വാടാനപ്പള്ളി: എസ്.എസ്.എയുടെയും തളിക്കുളം ബി.ആർ.സിയുടെയും നേതൃത്വത്തിൽ വിദ്യാർഥികളിലെ പ്രതിഭയെ ഉയർത്തി കൊണ്ടുവരിക എന്നലക്ഷ്യത്തോടെ വാടാനപ്പള്ളി പഞ്ചായത്തുതല പ്രതിഭ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. തൃത്തല്ലൂർ കമല നെഹ്റു സ്കൂളിൽ പേപ്പർ ബാഗ് നിർമാണം, ചന്ദനത്തിരി നിർമാണം, ശാസ്ത്ര പരീക്ഷണങ്ങൾ, കുട നിർമാണം, വർണ പൂക്കൾ നിർമാണം, ഗ്ലാസ് പെയിൻറിങ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. വാടാനപ്പള്ളി പഞ്ചായത്തിലെ പത്ത് സ്കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.പി, എൽ.പി വിദ്യാർഥികൾക്കാണ് പരിശീലനം. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐ.എൻ. സുധീഷ്, ടി.വി. സ്മിത, പി.എം. മിൽന, വി.എസ്. ഹേമലത, പി.ടി.എ പ്രസിഡൻറ് കെ.എസ്. പ്രതീജ, സ്കൂൾ പ്രധാനാധ്യാപകൻ കെ.ജെ. സുനിൽ എന്നിവർ സംസാരിച്ചു. ഒരോ ആഴ്ചയിലും ഒഴിവു ദിനങ്ങളിലാണ് പരിശീലനം നൽകുന്നത് എന്ന് തളിക്കുളം ബി.പി.ഒ വി. കല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.