' തൃപ്രയാർ: ജനാധിപത്യം ഇന്ത്യയിൽ അനുഷ്ഠാനമായി മാറിയെന്ന് ജനചിത്ര ഫിലിംസൊസൈറ്റി സംഘടിപ്പിച്ച ഒക്ടോബർ വിപ്ലവം ചരിത്രത്തിലും ചലച്ചിത്രത്തിലും പരിപാടിയോടനുബന്ധിച്ച് നടത്തിയ സെമിനാർ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ തകർക്കാനാണ് ഭരണാധികാരികളുടെ ആഗ്രഹം. അഛാദിൻ മുന്നോട്ടുവെച്ച് ഇരുണ്ട ദിനങ്ങളുണ്ടാക്കിയും ശുചീകരണത്തിന് വേണ്ടി സ്വച്ച് ഭാരത് പ്രഖ്യാപിച്ച് വംശീയ ഉന്മൂലനം നടത്തികൊണ്ടിരിക്കുകയുമാണിന്ന്. അഭിപ്രായം പറയുന്നവർക്ക് സുരക്ഷയില്ലാത്ത നാടായി ഇന്ത്യ മാറി. ദി വയറിനെതിരെയുള്ള അലഹാബാദ് കോടതിയുടെ ഉത്തരവ് ഏറ്റവും ഒടുവിലത്തെ സംഭവമാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു. മോചിത മോഹനൻ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സെക്രട്ടറി സി. നാരായണൻ, കവിയും സാഹിത്യകാരനുമായ പി.എൻ. ഗോപീകൃഷ്ണൻ, നാട്ടിക ഫർക്ക ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് പ്രേമചന്ദ്രൻ വടക്കേടത്ത്, എൻ.ഡി. വേണു എന്നിവർ സംസാരിച്ചു. റഷ്യൻ സിനിമ ഒക്ടോബർ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.