കൊടുങ്ങല്ലൂർ: സി.പി.ഐ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് വയലാറിൽ . പുതുതലമുറക്ക് അന്യമായ ഈ പരമ്പരാഗത തൊഴിൽ രംഗം കണ്ടറിയാനും ആസ്വദിക്കാനും നിരവധിപേർ എത്തിയിരുന്നു. കയർപിരി രംഗത്തുണ്ടായിരുന്ന പഴയ തലമുറയിലെ അമ്മമാരും പുതുതലമുറയിലുള്ളവരുമായി പത്ത് പേരാണ് മത്സരത്തിൽ പങ്കു കൊണ്ടത്. ഷീല പവിത്രൻ, ആമിന, പുഷ്പ എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി. പോസ്റ്റർ രചന മത്സരം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവയും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. ജി.ഐ. സുരേഷ്, സി.എച്ച്. ഹനീഷ്, സി.സി. ചിൽസൻ, ബാബു നൈശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം. ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ജി.എസ്. സുരേഷ്, സെക്രട്ടറി ഒ.സി. ജോസഫ്, പി.ബി. ഖയസ്, എം.പി. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.