മെറിറ്റോറിയസ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വെള്ളാങ്ങല്ലൂര്‍: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ബ്ലോക്ക് പഞ്ചായത്തി​െൻറ മെറിറ്റോറിയസ് സ്കോളര്‍ഷിപ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികളോ നടത്തുന്ന ഏതു കോഴ്സിലും കേന്ദ്ര, സംസ്ഥാന തല പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. അക്കാദമിക് വര്‍ഷം ഏതായാലും ഈ വര്‍ഷം പഠനം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ ആയിരിക്കണം. മറ്റു സ്ഥാപനങ്ങളില്‍നിന്ന്‍ ഈ വര്‍ഷം ഈ ആനുകൂല്യം ലഭിക്കാത്തവര്‍ ആയിരിക്കണം. അപേക്ഷ ഒക്ടോബര്‍ 27ന് വൈകീട്ട് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫിസില്‍ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് ഓഫിസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.