കാറളം: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ആരോഗ്യ കേന്ദ്രത്തിെൻറ സീലിങ് അടര്‍ന്ന് വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഹെല്‍ത്ത് സെൻററിലെ ജീവനക്കാരി മേരിയും കുടുംബവും താമസിക്കുന്നത് ഇതേ കെട്ടിടത്തിലാണ്. ഇവര്‍ രാവിലെ കുടുംബസമേതം പള്ളിയില്‍ പോയതിനാൽ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. നാല് വര്‍ഷം മുമ്പാണ് ഈ സീലിങ്ങ് പിടിപ്പിച്ചത്. എത്രയും പെെട്ടന്ന് പുനര്‍നിര്‍മിക്കണമെന്നും അപാകതകള്‍ അനേഷിച്ച് നടപടി സ്വീകരിക്കണമെന്നും വാര്‍ഡ് അംഗം കെ.ബി. ഷമീര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.