'എസ്.ബി.ഐ യുടെ കര്‍ഷകവിരുദ്ധ നിലപാട് തിരുത്തണം'

' ഇരിങ്ങാലക്കുട: സ്റ്റേറ്റ് ബാങ്കി​െൻറ കര്‍ഷകവിരുദ്ധ നിലപാട് തിരുത്തണമെന്ന് കേരള അഗ്രിക്കള്‍ച്ചര്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷ​െൻറ ഇരിങ്ങാലക്കുട, -കൊടുങ്ങല്ലൂര്‍ മേഖല സംയുക്ത വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സംഭരിച്ച നെല്ലി​െൻറ വിലയായി സര്‍ക്കാര്‍ നല്‍കുന്ന രശീതി സ്വീകരിച്ച് പണം നല്‍കാന്‍ എസ്.ബി.ഐ തയ്യാറാകുന്നില്ല. അതിനാല്‍ എസ്.ബി.ഐ അക്കൗണ്ടുള്ള ഭൂരിഭാഗം കര്‍ഷകരും നെല്ലി​െൻറ സംഭരണവില ലഭിക്കാതെ വിഷമിക്കുകയാണ്. അതേസമയം, സഹകരണ ബാങ്കുകളുള്‍പ്പടെ മറ്റു ബാങ്കുകള്‍ രശീതി സ്വീകരിച്ച് പണം നല്‍കുന്നുണ്ട്. എസ്.ബി.ഐ അക്കൗണ്ട് ഉപേക്ഷിച്ച് മറ്റു ബാങ്കുകളെ സമീപിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യം നിലവിലുണ്ടെന്ന് കണ്‍വെന്‍ഷന്‍ വിലയിരുത്തി. കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍. സുനില്‍കുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എന്‍.വി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ. ഉണ്ണി, ജോയൻറ് കൗണ്‍സില്‍ മേഖല സെക്രട്ടറി എ.എം. നൗഷാദ്, പ്രസിഡൻറ് എം.കെ. ചന്ദ്രന്‍, കെ.എന്‍. ഷീജ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട മേഖല ഭാരവാഹികൾ: വി.സി. വിനോദ് (പ്രസി.), എം.ആര്‍. രാജിമോള്‍ (വൈസ് പ്രസി), കെ.പി. ഷാൻറോ (സെക്ര.), കെ.എം. അനീഷ (ജോ. സെക്രട്ടറി). കൊടുങ്ങല്ലൂര്‍ മേഖല ഭാരവാഹികൾ: കെ.ജെ. ഉല്ലാസ്(പ്രസി.) കെ.എസ്. ജയശ്രീ (വൈസ് പ്രസി) വി.എസ്. സുനില്‍കുമാര്‍ (സെക്ര.), വി.എസ്. ചിത്ര (ജോ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.