ആമ്പല്ലൂര്‍: -ബന്ധുവീട്ടില്‍നിന്ന് വജ്രമാല മോഷ്ടിച്ച യുവാവിനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. രാപ്പാള്‍ പള്ളം വളപ്പില വീട്ടില്‍ പ്രമോദിനെയാണ് (32) അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിനായിരുന്നു സംഭവം. ബന്ധുവായ കുറുമാലി വളപ്പില ലോനപ്പെൻറ വീട്ടില്‍ കല്യാണതലേന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 45,000 രൂപ വിലയുള്ള മാല ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ഇതുകണ്ട ലോനപ്പെൻറ വീട്ടുകാര്‍ മാല തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തരാമെന്ന് പറഞ്ഞ് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നല്‍കാതായതോടെ ലോനപ്പന്‍ പൊലീസില്‍ പരാതി നല്‍കി. പുതുക്കാട് എസ്.ഐ രജനീശെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.