ഒല്ലൂര്‍: കല്ലൂര്‍ ഭരത കീടായിവീട്ടില്‍ ധനീഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ഒല്ലൂര്‍ സ്വാതി നഗറില്‍ പള്ളിവളപ്പില്‍ പ്രസാദ് (39) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ ഒല്ലൂര്‍ പുതുക്കട് സ്േറ്റഷനുകളില്‍ സമാനരീതിയിലുള്ള കേസുകളുണ്ട്. ഒല്ലൂര്‍ എസ്.ഐ ടി.പി. ഫര്ഷാദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മരോട്ടിച്ചാല്‍ മേഖലയില്‍ കാട്ടാനശല്യം ഒല്ലൂര്‍: മരോട്ടിച്ചാല്‍ മേഖലയില്‍ ഒരാഴ്ചയായി കാട്ടാന ശല്യം രൂക്ഷം. വെളക്കാരിതടം, പഴവെള്ളചാല്‍, മാന്ദാമംഗലം ചുളളിക്കാവ് ചിറ എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വാഴ, റബര്‍, തെങ്ങ് തുടങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പനച്ചിയില്‍ കുഞ്ഞുമോന്‍, മോണേക്കാട്ടില്‍ കരുണാകരന്‍, കുഴിക്കാട്ടില്‍ ജയന്‍, മാന്ദാമംഗലം സ്വദേശി ജയന്‍ എന്നിവരുടെ ക്യഷിയിടങ്ങളാണ് നശിപ്പിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.