ഒല്ലൂര്‍ തിരുനാള്‍ ഇന്ന് ആരംഭിക്കും

ഒല്ലൂര്‍: സ​െൻറ് ആൻറണിസ് ഫൊറോനപള്ളിയിലെ വിശുദ്ധ റപ്പായേല്‍ മാലഖയുടെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുനാള്‍ തിങ്കളാഴ്ച ആരംഭിക്കും. വൈകിട്ട് നാലിന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് അതിരൂപത സഹായമെത്രാന്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനാകും. ആറോടെ നേര്‍ച്ചഭക്ഷണ ആശിര്‍വാദവും വിതരണവും ആരംഭിക്കും. ഇടവകയിലെ വിവിധമേഖലകളില്‍നിന്നും ആരംഭിക്കുന്ന വളയെടുപ്പ് ആഘോഷങ്ങള്‍ വൈകിട്ട് 11 ഒാടെ പള്ളിയില്‍ സമാപിക്കും. ചെവ്വാഴ്ച രാവിലെ ആറ്, എഴ്, എട്ട്, ഒമ്പതിനും വിശുദ്ധ കുര്‍ബാന. 31ന് എട്ടാമിടം ആഘോഷിക്കും. മുല്ലനേഴി കാല്‍പനിക മനസ്സുള്ള വിപ്ലവ കവി -വൈശാഖന്‍ ഒല്ലൂര്‍: കവിതയില്‍ കാൽപനികതയെ ചാലിച്ച് രചനനടത്തുമ്പോഴും മനസ്സില്‍ വിപ്ലവം സുക്ഷിച്ച കവിയായിരുന്നു മുല്ലനേഴി എന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വെശാഖന്‍. പെരിഞ്ചേരി സ്‌കൂളില്‍ സംഘടിപ്പിച്ച 'മുല്ലനേഴി സ്മൃതി' സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഗീത സംവിധായകന്‍ വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രഫ. കുമാരവര്‍മ്മ, ജയരാജ് വാരിയര്‍, മാടമ്പുകുഞ്ഞുക്കുട്ടന്‍, കാവുമ്പായി ബാലകൃഷ്ണന്‍, ഇ.എം. സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.