താജ്മഹൽ തകർക്കാൻ ശ്രമിക്കുന്നവർ ഗാന്ധിയുടെ ശവകുടീരവും തകർക്കാൻ മടിക്കില്ല -ബാലചന്ദ്രൻ വടക്കേടത്ത് തൃശൂർ: താജ്മഹൽ തകർക്കാൻ ശ്രമിക്കുന്നവർ ഗാന്ധിയുടെ ശവകുടീരവും തകർക്കാൻ മടിക്കില്ലെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. അയനം സാംസ്കാരികവേദി നടത്തിയ എ. അയ്യപ്പൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയുടെ ശാപം ബ്രാഹ്മണ്യമാണ്. അത് ചോദ്യം ചെയ്യാൻ കോമാളികൾ വേണ്ടിവരുമെന്ന് പ്രവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതത്തിലൂടെ അരാജകത്വത്തെ സൗന്ദര്യവത്കരിച്ച കവി അലച്ചിലിെൻറ ഭൂമിശാസ്ത്രം എങ്ങനെ കാവ്യവത്കരിക്കാമെന്ന് മലയാളിയെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിച്ചു. ഗവ. ഫൈനാർട്സ് കോളജിലെ വിദ്യാർഥികൾ വരച്ച അയ്യപ്പെൻറ കാവ്യജീവിതം കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനിൽനിന്ന് ഏറ്റുവാങ്ങി. കെ.ആർ. ടോണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കുഴൂർ വിത്സൺ, ആർ. ശ്രീലതവർമ, വർസ് ആൻറണി, ടി.ജി. അജിത, മോഹനചന്ദ്രൻ, ഭാസി പാങ്ങിൽ, ഇ. സന്ധ്യ, മാധവി മേനോൻ, ബക്കർ മേത്തല, ജയൻ അവണൂർ, സുനിൽ ജോസ്, പി.എ. അനീഷ്, രാധിക സനോജ്, പി. സലിംരാജ് എന്നിവർ സംസാരിച്ചു. അയനം കൺവീനർ സെബി സ്വാഗതവും ഷിംന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.