ഗുരുവായൂർ: പൊലീസ് കസ്റ്റഡിയിലിരിക്കെ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്. കോട്ടപ്പടി അമ്പലത്ത് വീട്ടിൽ അഫ്‌നാസിന് (20) എതിരെയാണ് ടെമ്പിൾ സി.ഐ യു.എച്ച്. സുനിൽദാസ് കേെസടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച മമ്മിയൂർ എൽ.എഫ് സ്‌കൂളിന് സമീപം അമിതവേഗതയിൽ ബൈക്കിൽ വന്ന അഫ്‌നാസിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മനോജ് തടഞ്ഞിരുന്നു. എന്നാൽ ഇയാൾ പൊലീസുകാരനെ തള്ളി വീഴ്ത്തുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് എസ്.ഐ വിമോദിെൻറ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയപ്പോൾ വീട്ടുകാരെ വിളിക്കാനെന്ന് പറഞ്ഞ് പൊലീസിെൻറ കൈവശമായിരുന്ന മൊബൈൽ ഫോൺ വാങ്ങി മോശമായ പരാമർശങ്ങൾ അടങ്ങിയ സംസാരം റെക്കോഡ് ചെയ്ത് വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്‌റ്റേഷനിലെ മരക്കസേര അടിച്ചു തകർത്തു. ട്രാഫിക് നിയമം ലംഘിച്ചതിനും പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സ്‌റ്റേഷനിലെ പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് സ്റ്റേഷനിലിരുന്ന് പോസ്റ്റ് ചെയ്ത അപകീർത്തിപ്പെടുത്തുന്ന തരത്തിലുമുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി അറിഞ്ഞത്. ഇതിെൻറ അടിസ്ഥാനത്തിലാണ് വീണ്ടും കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.