ചാവക്കാട്: തെക്കൻ പാലയൂരിൽ 15 കുടുംബാംഗങ്ങൾക്കായി റോഡ് നിർമിക്കാൻ നഗരസഭ 13ാം വാർഡ് യു.ഡി.എഫ് കമ്മിറ്റി ശ്രമമാരംഭിച്ചു. ഇതിനായി സ്വരൂപിച്ച സാമ്പത്തിക സഹായം കെ.പി.സി.സി അംഗം പി.കെ. അബൂബക്കർ ഹാജി സ്ഥലമുടമക്ക് നൽകി. കെ.എം. ലത്തീഫ്, എ.ടി. മുഹമ്മദാലി, ദസ്തഗീർ മാളിയേക്കൽ, അനീഷ് പാലയൂർ, എ.എച്ച്. ആരിഫ്, വിനു ഭാസ്‌കർ, അമർ, സി.എം. ജെനിഷ്, ഫസലു, ഹംസ, ജുനദ് എന്നിവർ പങ്കെടുത്തു. റോഡ് വെട്ടൽ പ്രവർത്തനത്തിൽ യു.ഡി.എഫ് പ്രവർത്തകരും നാട്ടുകാരും സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.