ഭരണപരാജയത്തിനെതിരെ സമരം

വടക്കേക്കാട്: യു.ഡി.എഫിന് ഭൂരിപക്ഷമുള്ള വടക്കേക്കാട് പഞ്ചായത്തിൽ ഭരണം പരാജയമാണെന്ന് ആരോപിച്ച് സി.പി.ഐ വടക്കേക്കാട് ലോക്കൽ കമ്മിറ്റി സമരത്തിന് ഒരുങ്ങുന്നു. സംസ്ഥാന സർക്കാറി​െൻറ പഞ്ചായത്ത് തല വികസന പദ്ധതികളെ അവഗണിച്ചു, അവലോകന യോഗങ്ങൾ ചേരാതെ ആസൂത്രണ സമിതിയെ നോക്കുകുത്തിയാക്കി, ഗ്രാമസഭകൾ ചടങ്ങിന് നടത്തി വാർഷിക പദ്ധതി അട്ടിമറിച്ചു, കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാക്കി, ലക്ഷങ്ങൾ ചെലവിട്ട് പുതിക്കിപ്പണിത പൊതുശ്മശാനം അപാകതകൾ കാരണം അടച്ചിട്ടു, ഉദ്യോഗസ്ഥരുടെ സേവനം വേണ്ട വിധം ഉപയോഗപ്പെടുത്തുന്നില്ല എന്നിവയാണ് ഭരണസമിതിക്കെതിരായ ആരോപണം. ചൊവ്വാഴ്ച രാവിലെ 10ന് നായരങ്ങാടിയിലെ പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിൽ പ്രതിഷേധ ധർണ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.