വൈവാഹിക സംഗമം

കുന്നംകുളം: ഷെയർ ആൻഡ് കെയർ ചാരിറ്റബ്ൾ സൊസൈറ്റി സംഘടിപ്പിച്ച വൈവാഹിക സംഗമത്തിൽ വിവിധ മത വിഭാഗങ്ങളിൽ നിന്നായ് അമ്പതോളം പേർ പങ്കെടുത്തു. പ്രസിഡൻറ് ലെബീബ് ഹസൻ പദ്ധതി വിശദീകരിച്ചു ഫാ. സോളമൻ, എം. ബിജുബാൽ, സി. ഗിരീഷ്കുമാർ, സക്കറിയ ചീരൻ എന്നിവർ സംസാരിച്ചു. ഡിസംബർ 25ന് ഷെയർ ആൻഡ് കെയർ ചാരിറ്റബ്ൾ സൊസൈറ്റി സംഘടിപ്പിക്കുന്ന 'സ്നേഹപൂർവം സഹോദരിക്ക്' സമൂഹ വിവാഹ പദ്ധതിയുടെ മുന്നോടിയായാണ് സംഘടിപ്പിച്ചത്. സി.കെ. അനുജ്, ഷെമീർ ഇഞ്ചിക്കാലയിൽ, പി. സെഫുദ്ധീൻ, പ്രിനു പി. വർക്കി, തോമസ് തെക്കേകര എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.