ചാവക്കാട്: സി.പി.ഐ ചാവക്കാട് ലോക്കല്‍ സമ്മേളനം ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ടി.ജി. ബിജു അനുശോചന പ്രമേയവും എം.എസ്. സുബിന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സഫൂറ ബക്കര്‍, വി.എ. ഗണേശന്‍, കെ.കെ. ത്രിവിക്രമന്‍ എന്നിവര്‍ നേതൃത്വം നൽകി. സെക്രട്ടറിയായി എ.എം. സതീന്ദ്രനെയും അസി. സെക്രട്ടറിയായി ടി.ജി. ബിജുവിനെയും തിരഞ്ഞെടുത്തു. പൊതുസമ്മേളനം എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ല എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുധീരന്‍, മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍, അസി. സെക്രട്ടറി സി.വി. ശ്രീനിവാസന്‍, സെക്രേട്ടറിയറ്റംഗം ഐ.കെ. ഹൈദരാലി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.