വരണമാല്യം ചാർത്തി അവർ പുതുജീവിതത്തിലേക്ക്​

ഗുരുവായൂര്‍: കരുണയുടെ കൈപിടിച്ച് ഭിന്നശേഷിക്കാരായ 22 യുവതീയുവാക്കള്‍ പുതുജീവിതത്തിലേക്ക്. കരുണ ഫൗണ്ടേഷന്‍ ഒരുക്കിയ ആറാമത് സമൂഹ വിവാഹത്തിലാണ് ഇവര്‍ വരണമാല്യം ചാർത്തിയത്. ഇതോടെ കരുണ ഒരുക്കിയ ഭിന്നശേഷിക്കാരുടെ വൈവാഹിക സംഗമത്തിലൂടെ പങ്കാളികളെ കണ്ടെത്തിയവരുടെ എണ്ണം 250 കവിഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് കരുണ ഫൗണ്ടേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് ജീവിത പങ്കാളികളെ കണ്ടെത്താനായി വൈവാഹിക സംഗമങ്ങള്‍ തുടങ്ങിയത്. സംഗമത്തിലൂടെ പലരും പങ്കാളികളെ കണ്ടെത്തിയെങ്കിലും ചിലര്‍ക്കെങ്കിലും പൊന്നും പണവും വിവാഹ ചെലവുമൊക്കെ തടസ്സമായി. അര്‍ഹരായവര്‍ക്ക് താലിയും മാലയും മോതിരവും വിവാഹ വസ്ത്രങ്ങളും കരുണ സമ്മാനിച്ചു. വിവാഹ സദ്യയും ഒരുക്കി. തിരുവനന്തപുരം ജില്ലയിലെ ഷിജു--സിമി ദമ്പതികൾക്ക് താലിമാലയും മോതിരവും നൽകി മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജ്യോതി ലബോറട്ടറീസ് എം.ഡി എം.പി. രാമചന്ദ്രന്‍ ദീപം തെളിച്ചു. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി എന്നിവർ മുഖ്യാതിഥികളായി. കരുണ ചെയര്‍മാന്‍ ഡോ. കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവി ചങ്കത്ത് നവദമ്പതികളെ പരിചയപ്പെടുത്തി. കൗൺസിലർ ആേൻറാ തോമസ്, നടൻ ശിവജി ഗുരുവായൂർ, സായ് നിവാസ് രവീന്ദ്രൻ, മൈന രവീന്ദ്രൻ, അയിനിപ്പുള്ളി വിശ്വനാഥൻ, ഫാരിദ ഹംസ, ജയശ്രീ രവികുമാർ, വേണു പ്രാരത്ത്, സി.കെ. ശ്രീനിവാസൻ, എൻ. ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.