ശിൽപശാല നാളെ

തൃശൂർ: കേരള ടി.ബി എലിമിനേഷൻ മിഷൻ പ്രവർത്തനങ്ങൾ ജില്ലയിൽ തുടങ്ങിയതി​െൻറ ഭാഗമായ ശിൽപശാല ബുധനാഴ്ച നടക്കും. എലൈറ്റ് ഹോട്ടലിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലു വരെ വിവിധ മേഖലയിലെ ഡോക്ടർമാർ പങ്കെടുക്കും. ഇതിൽ രൂപപ്പെടുന്ന മാർഗരേഖ വെള്ളിയാഴ്ച തദ്ദേശ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മേധാവികൾക്ക് മുന്നിൽ അവതരിപ്പിക്കും. 'ക്ഷയരോഗ വിമുക്ത തൃശൂർ ജില്ല' ലക്ഷ്യത്തിലെത്താൻ ജില്ല ടി.ബി എലിമിനേഷൻ ബോർഡും ടാക്സ് ഫോഴ്സും ജില്ലയിൽ രൂപവത്കരിച്ചിട്ടുണ്ട്. വീടുകളിൽനിന്ന് വിവര ശേഖരണം നടത്തി ആവശ്യമുള്ളവർക്ക് സ്ക്രീനിങ് ടെസ്റ്റ് നടത്തും. നേതൃയോഗം തൃശൂർ: സാമൂഹിക സാമ്പത്തിക സമത്യാധിഷ്ഠിത സമൂഹമെന്ന ഭരണഘടന വീക്ഷണം രാജ്യത്ത് അട്ടിമറിക്കപ്പെടുകയാണെന്ന് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി- എസ്.ടി ഓർഗനൈസേഷൻ നേതൃയോഗം അഭിപ്രായപ്പെട്ടു. യോഗം സംസ്ഥാന പ്രസിഡൻറ് ടി. രാമൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ. മണിയപ്പൻ അധ്യക്ഷത വഹിച്ചു. ആർ. പ്രസന്നൻ, കെ.ടി. ബാബു, എം.ബി. ചന്ദ്രശേഖരൻ, ബിജു, വാസുദേവൻ, കിളിയൻ, തങ്കപ്പൻ, സി.കെ. ചന്ദ്രൻ, കെ. ശശിധരൻ, പി.കെ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു. മഹിള സംഘം മാർച്ച് തൃശൂർ: വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മഹിള സംഘം ജില്ല കമ്മിറ്റി തൃശൂർ സ്പീഡ് പോസ്്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. മഹിളസംഘം ജില്ല പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ഗീത ഗോപി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, എം. സ്വർണലത, സി.ആർ. റോസിലി, ലളിത ചന്ദ്രശേഖരൻ, ബീന മുരളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.