പത്താഴക്കുണ്ട് ഡാമി​െൻറ ചോർച്ച തടയാൻ നടപടി വേണം ^സി.പി.​എം

പത്താഴക്കുണ്ട് ഡാമി​െൻറ ചോർച്ച തടയാൻ നടപടി വേണം -സി.പി.എം വടക്കാഞ്ചേരി: പത്താഴക്കുണ്ട് ഡാമി​െൻറ ചോർച്ച തടയാൻ അടിയന്തര നടപടി വേണമെന്ന് സി.പി.എം തെക്കുംകര വെസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. സി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.പി. തങ്കപ്പൻ പതാക ഉയർത്തി. ടി.എസ്. ജയൻ രക്തസാക്ഷി പ്രമേയവും എൻ.ജി. സന്തോഷ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ടി. പരമേശ്വരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ എ. പത്മനാഭൻ, മേരി തോമസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എം. മൊയ്തു, ടി.വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. എ.വി. ബാബു സ്വാഗതം പറഞ്ഞു. ടി. പരമേശ്വരനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.