തൃശൂർ: ലഹരിക്കെതിരായി സിറ്റി പൊലീസ് കോളജ് വിദ്യാർഥികൾക്കായി നടത്തുന്ന ഫ്ലാഷ് മോബ് ഫെസ്റ്റിെൻറ ഭാഗമായ 'വേണ്ട ബ്രോ' പ്രചാരണപ്രയാണം കാമ്പസുകളിൽ തുടങ്ങി. ഗവ. എന്‍ജിനീയറിങ് കോളജില്‍ സിറ്റി പൊലീസ് കമീഷണര്‍ രാഹുൽ ആർ. നായർ ഉദ്ഘാടനം ചെയ്തു. 19-ന് രാവിലെ 11ന് ഓട്ടോഡ്രൈവര്‍മാരുടെ റാലി നടക്കും. 20ന് വൈകീട്ട് അഞ്ചിന് കുടുംബശ്രീ അംഗങ്ങൾ ഫ്ലാഷ് മോബ് നടത്തും. 21-ന് ചുമട്ടുതൊഴിലാളികള്‍ മെഴുകുതിരി കത്തിച്ച് മനുഷ്യച്ചങ്ങല തീര്‍ക്കും. മറ്റുസംഘടനകളും വിവിധ ദിനങ്ങളില്‍ പരിപാടികളിൽ അണിചേരുമെന്ന് കമീഷണർ രാഹുൽ ആർ. നായർ അറിയിച്ചു. എ.സി.പിമാരായ പി. വാഹിദ്, എം.കെ. ഗോപാലകൃഷ്ണന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.