തൃശൂർ: സ്വന്തമായൊരു വീടെന്ന പാവപ്പെട്ടവെൻറ സ്വപ്നം സഫലമാകാനുള്ള കാത്തിരിപ്പ് നീളും. ഭവനരഹിതരായ എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിൽ സർക്കാറിെൻറ സ്വപ്ന പദ്ധതിയായ 'ലൈഫ് മിഷൻ' അന്ത്യമില്ലാതെ നീളുകയാണ്. ഗുണഭോക്താക്കളുടെ കരടു പട്ടിക അന്തിമമാക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് അനിശ്ചിതമായി നീളുന്നത്. ബുധനാഴ്ച മുതൽ 30 വരെ ഗ്രാമസഭയും വാർഡു സഭയും ചേർന്ന് പട്ടികക്ക് അംഗീകാരം നൽകുമെന്നായിരുന്നു മുൻ അറിയിപ്പ്. ഇത് നവംബർ ആദ്യവാരത്തിലേക്ക് മാറ്റി. ജില്ലതല അപ്പീലിന്മേലുള്ള പരിശോധന പൂർത്തിയാക്കാത്തതിനാലാണ് ഗ്രാമസഭ കൂടുന്നത് മാറ്റിയത്. നിലവിലെ സാഹചര്യത്തിൽ കരടു പട്ടികയിലെ പരിശോധന നവംബറിലും പൂർത്തിയാകില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക വൈകുമെന്ന് ഉറപ്പായതോടെ ആദ്യഘട്ടത്തിൽ പാതിവഴിയിൽ നിലച്ച വീടുകളുടെ പൂർത്തീകരണത്തിനാണ് മുൻഗണ നൽകുന്നത്. ഇതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. കേരളപ്പിറവി ദിനത്തിൽ ഇത്തരം വീടുകളുടെ പൂർത്തീകരണത്തിനു ധനസഹായം നൽകാനാണ് ലക്ഷ്യമിടുന്നത്. അന്തിമപട്ടിക പുറത്തിറക്കുന്ന തീയതി നിരവധി തവണയാണ് മാറ്റിയത്. അപ്പീലുകളുടെ വർധനയും ഉദ്യോഗസ്ഥരുടെ നിസഹകരണവുമാണ് നിശ്ചയിച്ച സമയത്തിനുള്ളിൽ പട്ടിക പ്രസിദ്ധീകരിക്കാൻ തടസ്സമാകുന്നത്. നിലവിലെ കരടു പട്ടികയിൽ 5.07 ലക്ഷം പേരാണ് ഇടം നേടിയത്. ഭൂമിയുള്ള ഭവനരഹിതരായ നാലു ലക്ഷം പേരിൽ സർവേ നടത്തിയതിൽ 56,998 പേരാണ് കരടുപട്ടികയിലുള്ളത്. വീടു പൂർത്തിയാക്കാനുള്ളവരിൽ 1.36 ലക്ഷം, താൽക്കാലിക വീടുള്ളവരിൽ 63,693, ഭൂമിയേ ഇല്ലാത്തവർ 2.5 ലക്ഷം എന്നിങ്ങനെയാണ് പട്ടികയിലുള്ളത്. ജെ. സജീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.