കോണത്തുകുന്ന്: സമഗ്ര പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ യോഗം ചേര്‍ന്നു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്ന്‍ വര്‍ഷമായി സലിം അലി ഫൗണ്ടേഷെൻറ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന പദ്ധതിയാണിത്. പഞ്ചായത്തിെൻറ പദ്ധതികളോട് യോജിച്ച് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് യോഗം ചേര്‍ന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. സലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര, എ.ഡി.എ റാണി, കൃഷി ഓഫിസര്‍ സഞ്ജു, ജൈവകൃഷി ജില്ല കോഒാഡിനേറ്റര്‍ വിന്‍സെൻറ്, പഞ്ചായത്ത് കോഒാഡിനേറ്റര്‍ സബീന, എം.കെ. മോഹനന്‍, സീമന്തിനി സുന്ദരന്‍, നിഷ ഷാജി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.