സർക്കാർ ഒപ്പമുണ്ടാവുക പാവപ്പെട്ടവരെ ശ്മശാനത്തിലേക്കെടുക്കാൻ ^കെ. മുരളീധരൻ

സർക്കാർ ഒപ്പമുണ്ടാവുക പാവപ്പെട്ടവരെ ശ്മശാനത്തിലേക്കെടുക്കാൻ -കെ. മുരളീധരൻ മുരിയാട്: എല്ലാ രംഗങ്ങളിലും പണമുള്ളവർക്ക് മാത്രമായുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും പാവപ്പെട്ടവരെ ശ്മശാനത്തിലേക്കെടുക്കാനാണ് സർക്കാർ ഒപ്പമുള്ളതെന്നും കെ. മുരളീധരൻ എം.എൽ.എ. മുരിയാട് മണ്ഡലം 58, 60 ബൂത്തുകളുടെ കുടുംബ സംഗമം ആനന്ദപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. ജാക്സൺ, ഡി.സി.സി സെക്രട്ടറി ആേൻറാ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡൻറ് ടി.വി. ചാർളി, മണ്ഡലം പ്രസിഡൻറ് ഐ.ആർ. ജെയിംസ്, സുധൻ കാരയിൽ, ബൂത്ത് പ്രസിഡൻറ് അനിലൻ പള്ളിപ്പുറം, മണ്ഡലം സെക്രട്ടറി എം.എൻ. രമേഷ്, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.