അന്തിക്കാട്: അഴിമാവ് പാലത്തിെൻറ നിർമാണം ആരംഭിക്കുക, പെരിങ്ങോട്ടുകരയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുക, നിർമാണം പൂർത്തിയായ തൃപ്രയാർ ഗവ. ആശുപത്രി തുറന്നുകൊടുക്കുക, മുനയം ബണ്ട് നിർമാണം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മിറ്റി രാപകൽ സമരം ആരംഭിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുജിൻ വൈലോപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, കെ. ദിലീപ് കുമാർ, വി.കെ. സുശീലൻ, ആേൻറാ തൊറയൻ, സിജോ പുലിക്കോട്ടിൽ, സൗമ്യ, ഫാറൂഖ് തളിക്കുളം, വി.കെ. പ്രദീപ്, ഗീതദാസ് എന്നിവർ സംസാരിച്ചു. സമരം ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.