' അഴീക്കോട്: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച ജില്ലപഞ്ചായത്തിനെതിരെ മനുഷ്യാവകാശ ലംഘനത്തിന് കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ പറഞ്ഞു. ജങ്കാർ സർവിസ് പുനരാരംഭിക്കുക, നിർമാണത്തിലേയും അറ്റകുറ്റപ്പണിയിലേയും അഴിമതി വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് അഴീക്കോട് ജെട്ടിയിൽ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജങ്കാർ നിലച്ച് ആറ് മാസം പിന്നിട്ടിട്ടും യാത്രക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാത്ത എം.പിയും എം.എൽ.എയും ത്രിതല പഞ്ചായത്ത് ഭരണവും കുറ്റകരമായ അനാസ്ഥയാണ് പുലർത്തുന്നതെന്നും പ്രതാപൻ ആരോപിച്ചു. പി.പി. ജോൺ, പി.കെ. മുഹമ്മദ് എന്നിവർ നിരാഹാരമനുഷ്ഠിച്ചു. കെ.വി. ദാസൻ, ടി.എം. നാസർ, സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, പി.എ. കരുണാകരൻ, സി.എം. മൊയ്തു , പി.ബി. മൊയ്തു, പി.എസ്. മുജീബ്, പി.എ. മനാഫ്, പ്രഫ. സി.ജി. ചെന്താമരാക്ഷൻ, എ.പി. രാധാകൃഷ്ണൻ, ബഷീർ കൊണ്ടാമ്പുള്ളി, ഇ.എം. ജോസ് ദേവസി എന്നിവർ സംസാരിച്ചു. ബുധനാഴ്ച പഞ്ചായത്തംഗങ്ങളായ കെ.എം. സാദത്ത്, എ.കെ. അബ്ദുൽ അസീസ് എന്നിവർ നിരാഹാരമിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.