'പട്ടിണിയില്ലാത്ത രാജ്യത്തിനായി ഇടപെടൽ വേണം'

' വാടാനപ്പള്ളി: വിശപ്പും പട്ടിണിയുമില്ലാത്ത രാജ്യം സൃഷ്ടിക്കാനായി സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെടലുകൾ നടത്തേണ്ടകാലം അതിക്രമിച്ചതായി ജുവനൈൽ ജസ്റ്റിസ്‌ ബോർഡ്‌ അംഗം കെ.ബി. ഹരിദാസ്‌ പറഞ്ഞു. ലോക ദാരിദ്ര്യ നിർമാർജന ദിനത്തിൽ തൃത്തല്ലൂർ കെ.എം.എച്ച്‌.എം ബനാത്‌ അനാഥ അഗതി മന്ദിരത്തിൽ സംഘടിപ്പിച്ച വിശക്കുന്ന ജീവന് സ്നേഹപൂർവം ഒരു കൈത്താങ്ങ്‌ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്പന്ന രാഷ്ട്രങ്ങളെന്നും വികസിത രാജ്യങ്ങളെന്നും അറിയപ്പെടുന്നതിലല്ല, പട്ടിണിക്കാരില്ലാത്ത രാജ്യമെന്നറിയുന്നതിലാണ് മനുഷ്യമുഖമുള്ളതെന്നും ഹരിദാസ്‌ പറഞ്ഞു. കെ.എം.എച്ച്‌.എം സെക്രട്ടറി സി.എ. മുഹമ്മദ്‌ റഷീദ്‌ അധ്യക്ഷത വഹിച്ചു. കെ.എച്ച്‌. അബ്്ദുസ്സമദ്‌ ,എൻ.ടി. താജുദ്ദീൻ കെ.എം.എച്ച്‌.എം വർക്കിങ് പ്രസിഡൻറ് എ.കെ. അബ്്ദുൽ ഖാദർ, സ്റ്റുഡൻറ് ലീഡർ എം.എസ്‌. ഫർഹാന, പി.എസ്‌. ദിൽഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.