കൊടകര: കൊയ്ത്തിന് തടസ്സമായി മഴ പെയ്യുന്നത് കോടാലി പാടത്തെ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ഞായറാഴ്ച ആരംഭിച്ച കൊയ്ത്തിന് തടസ്സമായി ഇടവിട്ട് മഴ പെയ്യുന്നതാണ് കര്‍ഷകരെ വലക്കുന്നത്. 68 ഏക്കർ വിസ്തൃതിയുള്ള കോടാലി പാടശേഖരത്തെ കിഴക്കേ അതിരിലുള്ള 20ഏക്കറോളം മാത്രമേ ഇതുവരെ കൊയ്‌തെടുക്കാനായുള്ളൂ. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഈയിടെ വാങ്ങിയ 20 ലക്ഷം രൂപ വിലയുള്ള കൊയ്ത്തുയന്ത്രം ഉപയോഗിച്ചാണ് ഇവിടെ കൊയ്ത്ത്. വിളഞ്ഞുപാകമായ നെൽച്ചെടികള്‍ മഴയില്‍ നനഞ്ഞുനില്‍ക്കുന്നതാണ് യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൊയ്ത്തും മെതിയും പൊടി ചേറ്റി വൃത്തിയാക്കലുമെല്ലാം ഒരേ സമയം യന്ത്രത്തില്‍ നടക്കുമെങ്കിലും നെല്‍ച്ചെടികളിലെ കതിര്‍മണികളും ഓലയും നനഞ്ഞാല്‍ പൊടിനീക്കം ചെയ്യാന്‍ കഴിയാതെ വരുന്നതാണ് പ്രശ്‌നം. മഴ തുടര്‍ന്നാല്‍ നെല്ല് നശിച്ചുപോകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍ മഴ പെയ്യാന്‍ തുടങ്ങിയതിനാല്‍ കൊയ്ത്ത് പൂര്‍ണമായും നിര്‍ത്തിവെച്ചു. നിലവില്‍ ഒരു യന്ത്രം മാത്രമാണ് കൊയ്ത്തിനുപയോഗിക്കുന്നത്. മഴ മൂലം കൊയ്ത്ത് വൈകുന്നത് കണക്കിലെടുത്ത് ചളിയിലിറക്കാവുന്ന ഒരു യന്ത്രം കൂടി പാടശേഖരത്തെത്തിച്ച് എത്രയും വേഗം കൊയ്ത്ത് പൂര്‍ത്തിയാക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്. മഴ മൂലം വൈക്കോല്‍ പൂര്‍ണമായും നശിച്ചുപോകുന്നതിെൻറ നഷ്്്ടവും കര്‍ഷകര്‍ക്കുണ്ട്. മറ്റത്തൂര്‍ പഞ്ചായത്തില്‍ മുടങ്ങാതെ വിരിപ്പുകൃഷി ഇറക്കുന്ന അപൂർവം പാടശേഖരങ്ങളിലൊന്നാണ് കോടാലി പാടശേഖരം. ഞായറാഴ്ച മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് കൊയ്ത്തിേൻറയും പുതിയ കൊയ്ത്തുമെതി യന്ത്രത്തിേൻറയും ഉദ്ഘാടനം നിര്‍വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.