പി.യു. ചിത്രക്ക് മാതൃകലാലയത്തി​ൽ സ്വീകരണം

ഇരിങ്ങാലക്കുട: കായികരംഗത്ത് ഇന്ത്യയുടെ സുവർണപ്രതീക്ഷയായ പി.യു. ചിത്രക്ക് മാതൃകലാലയമായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സ്വീകരണം നല്‍കി. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ സ്വർണ മെഡല്‍ ജേതാവായ ചിത്ര ക്രൈസ്റ്റ് കോളജിലെ എം.എ ഹിസ്റ്ററി വിദ്യാർഥിയാണ്. ഫാ. വാള്‍ട്ടര്‍ തേലപ്പള്ളി അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി ഉപഹാരം സമ്മാനിച്ചു. ഇ.പി. ജനാർദനന്‍ കാഷ് അവാര്‍ഡ് സമര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാർജ് ഡോ. മാത്യു പോള്‍ ഊക്കന്‍, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ്, ബി.പി.ഇ വിഭാഗം അധ്യക്ഷന്‍ ഡോ. ബി.പി. അരവിന്ദ്, സ്പോര്‍ട്സ് കോച്ച് സേവ്യര്‍ പൗലോസ്, സൂപ്രണ്ട് ഷാജു വര്‍ഗീസ്, യൂനിയൻ ചെയര്‍മാന്‍ വിനയ് മോഹന്‍, പൂർവ വിദ്യാർഥി സംഘടന വൈസ് പ്രസിഡൻറ് ജെയ്സണ്‍ പാറേക്കാടന്‍, പി.ടി.എ വൈസ് പ്രസിഡൻറ് എം.എല്‍. ബാബു, വൈസ് പ്രിന്‍സിപ്പൽ ഫാ. പി.ടി. ജോയി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.