പച്ചമലയാളം കോഴ്സിലേക്ക് അപേക്ഷിക്കാം

വെള്ളാങ്ങല്ലൂര്‍: സംസ്ഥാന സക്ഷരതാമിഷന്‍ നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാതൃഭാഷയെ ആഴത്തില്‍ അറിയാനും പ്രയോഗിക്കാനും ഉദ്ദേശിച്ചുള്ള കോഴ്സാണിത്‌. രജിസ്ട്രേഷന്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷനില്‍ ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് സാക്ഷരതാ മിഷനുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പർ 99463 42618.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.