ചാവക്കാട്: ദേശീയ പാതയിൽ തകർന്നു കിടക്കുന്ന ഭാഗങ്ങൾ ഒരാഴ്ചക്കുള്ളില്‍ അറ്റകുറ്റപ്പണി തീർത്ത് ഗതാഗത യോഗ്യമാക്കുമെന്ന കെ.വി. അബ്ദുല്‍ ഖാദർ എം.എൽ.എയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലായിരുന്നെന്ന് മുസ്‌ലിംലീഗ് കടപ്പുറം പഞ്ചായത്ത് കൗണ്‍സില്‍ യോഗം ആരോപിച്ചു. എം.എൽ.എ ആവശ്യപ്പെട്ട് വിളിച്ചു ചേർത്ത ജില്ല കലക്ടറുടെ യോഗത്തിലാണ് ഒരാഴ്ചക്കുള്ളിൽ അറ്റകുറ്റപ്പണിയാരംഭിക്കുമെന്ന ഉറപ്പ് നൽകിയത്. ദേശീയ പാതയിൽ നിരവധി സ്ഥലങ്ങളിൽ കണ്ണില്‍ പൊടിയിടാന്‍ ഓട്ട അടച്ചെന്ന് വരുത്തി ദേശീയപാത അധികൃതരും പൊതുമരാമത്ത് അധികൃതരും പിന്‍വാങ്ങി. ബാക്കിയുള്ള ഭാഗങ്ങളിൽ ആഴ്ച കഴിഞ്ഞിട്ടും റോഡ്പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കരാറുകാര്‍ക്കെതിരെ എന്തു നടപടികളാണെടുത്തതെന്ന് എം.എല്‍.എ വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. ടി. മൂസക്കുട്ടി ഹാജി പ്രാർഥന നടത്തി. റിട്ടേണിങ് ഓഫിസര്‍ വി.കെ. മുഹമ്മദ്, അസി.റിട്ടേണിങ് ഓഫിസര്‍മാരായ മുഹമ്മദാലി ഹാജി ഒരുമനയൂര്‍, അലി അകലാട്, പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ്, വി.കെ. ഷാഹു ഹാജി, പി. ബീരാന്‍, വി.കെ. കുഞ്ഞാലു, പി.വി. ഉമ്മര്‍ കുഞ്ഞി, എ.കെ. അബ്ദുല്‍ കരീം, എം.എ. അബൂബക്കര്‍ ഹാജി, പി.എ. ഷാഹുല്‍ ഹമീദ്, സി.സി. മുഹമ്മദാലി, സുബൈര്‍ തങ്ങള്‍, വി.പി. മന്‍സൂറലി, പി.കെ. ബഷീര്‍, സി. കോയ ഹാജി, വി.എം. മനാഫ്, ടി.ആര്‍. ഇബ്രാഹിം, സി.ബി.എ. ഫത്താഹ്, സി.ബി. അബ്ദുല്‍ അസീസ്, മുഹമ്മദാലി ഷിഫാസ് എന്നിവര്‍ സംസാരിച്ചു. തെക്കരകത്ത് കരീം ഹാജി (പ്രസി.), ആർ.കെ. ഇസ്‌മായില്‍ (ജന.സെക്ര.), പി.കെ. അബൂബക്കർ (ട്രഷ.), ആർ.എസ്. മുഹമ്മദ് മോന്‍, ബി.കെ. കൊച്ചുകോയ തങ്ങള്‍, പണ്ടാരി കുഞ്ഞുമുഹമ്മദ്, തോട്ടുങ്ങല്‍ അഷ്‌റഫ് (വൈസ്.പ്രസി.), റാഫി വലിയകത്ത്, എ.എച്ച്. സൈനുല്‍ ആബിദ്, എ.കെ. ഫൈസല്‍ (സെക്ര.മാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.