പാവറട്ടി: പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് ഹെഡ് ഒാഫിസിെൻറ സഹകരണത്തോടെ പാവറട്ടി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ സ്റ്റാമ്പ് ശേഖരണ പ്രദർശനം നടത്തി. രണ്ടായിത്തോളം സ്റ്റാമ്പുകൾ പ്രദർശനത്തിനുണ്ടായിരുന്നു. സുഗന്ധ സ്റ്റാമ്പുകൾ, ഇന്ത്യയുടെ ചരിത്ര നായകരുടെ വിദേശ സ്റ്റാമ്പുകൾ എന്നിവ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. വിദ്യാർഥികൾക്ക് സ്റ്റാമ്പുകൾ ശേഖരിക്കാനുള്ള അവസരവും പ്രദർശനത്തിലുണ്ടായിരുന്നു. മാനേജർ ഫാ. ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പോസ്റ്റ്മിസ്ട്രസ് സരിത സൈമൺ അധ്യക്ഷത വഹിച്ചു. ഹെഡ് പോസ്റ്റ് ഒാഫിസിലെ സി. ഷിജിമോൻ, ഫാ. ജോഷി കണ്ണൂക്കാടൻ, ഫാ. വർഗീസ് കാക്കേശ്ശരി, ഫ്രാൻസിസ് തോമസ്, പ്രധാനാധ്യാപകൻ വി.എസ്. സെബി, ജോബി ജോസ് എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പ് ഒരുമനയൂർ: ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റും െഎ.എം.എ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. പി.ടി.എ പ്രസിഡൻറ് ഇ.വി. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ഡോ. ബാബു ക്ലാസെടുത്തു. പ്രിൻസിപ്പൽമാരായ എം. പത്മജ, കെ.ആർ. വിനയം, നിഷ ഫ്രാൻസിസ്, കെ.പി. പ്രസൂൺ, പി.കെ. ടിഷ, പ്രേമ മേനോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.