എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി സംഗമം നവംബര്‍ 21 ന്

ചാവക്കാട്: 'കടലും കായലും സംരക്ഷിക്കൂ, പരിസ്ഥിതി സംരക്ഷിക്കൂ' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം നവംബര്‍ 21 ന് ചാവക്കാട് കടപ്പുറത്ത് നടക്കും. സംഘാട സമിതി രൂപവത്കരണം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ല പ്രസിഡൻറ് കെ.കെ. സുധീരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍, എ.കെ. ജബ്ബാര്‍, പി.കെ. കൃഷ്ണന്‍, പി.വി. മോഹനന്‍, ഹുസൈന്‍ ഈസ്പാടത്ത്, സി.വി. ശ്രീനിവാസന്‍, പി.കെ. രാജേശ്വരന്‍, കെ.എ. ജേക്കബ്, ഐ.കെ. ഹൈദരാലി തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷാധികാരികളായി മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ജയദേവന്‍ എം.പി, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, കെ. രാജന്‍ എം.എല്‍.എ, ഇ.ടി. ടൈസൺ എം.എൽ.എ, ഗീത ഗോപി എം.എല്‍.എ, വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ, പി.പി. സുനീര്‍ എന്നിവരേയും സംഘാടകസമിതി ചെയര്‍മാനായി കെ.ജി. ശിവാനന്ദന്‍, കണ്‍വീനറായി കെ.കെ. സുധീരന്‍, ട്രഷററായി പി.മുഹമ്മദ് ബഷീര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.