ക്ഷേത്രരംഗകല സെമി​നാർ

ഗുരുവായൂർ: ശ്രീകൃഷ്ണ കോളജിലെ സംസ്‌കൃത വിഭാഗത്തി​െൻറ ആഭിമുഖ്യത്തില്‍ ക്ഷേത്രരംഗകലകളെ അടിസ്ഥാനമാക്കി സെമിനാർ നടത്തി. കലാനിരൂപകന്‍ ഡോ.ടി.എന്‍. വാസുേദവന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണനാട്ടം, കഥകളി, കൂടിയാട്ടം, യക്ഷഗാനം എന്നിവയുടെ അവലോകന ഗ്രന്ഥം ഡോ.ഏറ്റുമാനൂര്‍ പി.കണ്ണന്‍ പ്രകാശനം ചെയ്തു. രാധാകൃഷ്ണന്‍ കാക്കശേരി ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ.ലക്ഷ്മി ശങ്കര്‍, ഡോ.വിശ്വജ എസ്. നായര്‍, ഡോ.സുധ, സ്‌നിയ എന്നിവർ സംസാരിച്ചു. മുറഹോമവും സുകൃത ഹോമവും ഗുരുവായൂർ: ക്ഷേത്രത്തിൽ 21 ദിവസം നീളുന്ന മുറഹോമവും സുകൃത ഹോമവും തുടങ്ങി. നാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിൽ പുലർച്ചെ നാലു മുതൽ 6.30ന് ഉഷപൂജ കഴിഞ്ഞ് നടതുറക്കുന്നതുവരെയാണ് ഹോമം. അവസാന എട്ടു ദിവസമാണ് സുകൃത ഹോമം നടക്കുക. അവസാന ദിവസം വാതിൽമാടത്തിൽ ക്ഷേത്രം തന്ത്രി കാർമികത്വം വഹിക്കുന്ന പൂജയും നടക്കും. അടുത്ത മാസം ആറിനാണ് യജ്ഞ സമാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.