മുല്ലശേരിയിൽ സ്ഥിരം തടയണ നിർമിക്കണം

പാവറട്ടി: ഉപ്പ് വെള്ളം കയറി മുല്ലശേരി കൂമ്പുള്ള കനാലിലെ ശുദ്ധജലം നശിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സ്ഥിരം തടയണ നിർമിക്കണമെന്ന് സി.പി.എം മുല്ലശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.വി. ഹരിദാസൻ, സി.കെ. വിജയൻ, വി.എൻ. സുർജിത്ത്, കെ.പി. ആലി, സി.ജെ. പ്രവീൺ, മേരി പ്രിൻസ്, പി.കെ. പ്രസാദ്, എം.എ. ശങ്കരൻ കുട്ടി, സുജാത ലോഹിതാക്ഷൻ, വി.എസ്. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. എ.കെ. ഹുസൈർ, ബേബി രഞ്ജിത്ത്, ജയവാസുേദവൻ എന്നിവർ നേതൃത്വം നൽകി. സി.യു. ശിവരാമൻ പതാക ഉയർത്തി. കെ.എസ്. ശിവദാസനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. റെഡ് വളൻറിയർ മാർച്ചും പ്രകടനവും നടന്നു. സമാപനസമ്മേളനം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. സി.ജെ. പ്രവീൺ സ്വാഗതവും കെ.എസ്. ശിവദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.