ജനാധിപത്യത്തി​െൻറ മർമം സഹിഷ്​ണുത ^കെ​. വേണു

ജനാധിപത്യത്തി​െൻറ മർമം സഹിഷ്ണുത -കെ. വേണു പഴഞ്ഞി: സഹിഷ്ണുതയുടെ അന്തരീക്ഷം കലാലയങ്ങളിൽ നിലനിർത്തണമെന്നും ജനാധിപത്യത്തി​െൻറ മർമം സഹിഷ്ണുതയാണെന്നും രാഷ്ട്രീയ ചിന്തകൻ കെ. വേണു അഭിപ്രായപ്പെട്ടു. കുന്നംകുളം പ്രസ്ക്ലബും പഴഞ്ഞി എം.ഡി കോളജ് യൂനിയനും സംയുക്തമായി സംഘടിപ്പിച്ച 'നിശബ്ദതക്കെതിരെ പ്രതിരോധം - മാധ്യമ പ്രവർത്തനവും സഹിഷ്ണുതയുടെ രാഷ്ട്രീയവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർഥി സംഘടനകളിലെ ജനാധിപത്യം ഭരണകൂടവുമായി ബന്ധപ്പെട്ടതാകരുതെന്ന് വേണു പറഞ്ഞു. ജനാധിപത്യത്തെ അധികാരം പങ്കിടാനുള്ള പ്രവർത്തനങ്ങളായും വോട്ടുബാങ്കായുമാണ് രാഷ്ട്രീയക്കാർ കാണുന്നത്. രാജ്യത്ത് ആക്രമണങ്ങളും കൊലപാതകങ്ങളുമുണ്ടാകുേമ്പാൾ അധികാരികൾ നിശബ്ദരാകുകയാണ്. യാഥാർഥ്യങ്ങളെ വലിയൊരു രീതിയിൽ പുറത്തുകൊണ്ടുവരാൻ മാധ്യമ ഇടപെടലുകൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്നംകുളം എസ്.െഎ യു.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. ബേബി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് ഡെന്നി പുലിക്കോട്ടിൽ, ഡോ. ജിജി പോൾ, കോളജ് ചെയർപേഴ്സൻ ടി. ശ്രീലക്ഷ്മി, സി.എഫ്. ബെന്നി, കെ.ആർ. വിഷ്ണു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.