കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

ആമ്പല്ലൂര്‍-: നെടുമ്പാള്‍ കോന്തിപുലത്ത് കാർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. നെല്ലിയാമ്പതിയില്‍നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വെള്ളാങ്ങല്ലൂര്‍ വെളയനാട് മാമ്പിള്ളി വീട്ടില്‍ ജോണ്‍സൻ, ഭാര്യ മേരി, മകന്‍ ജോമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. കാറി​െൻറ മുന്‍ഭാഗം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. എന്നാല്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി രാത്രി ഒമ്പതോടെ ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.